“വെള്ളോടിന് കിങ്ങിണികെട്ടിയ കന്നിപ്പൂവാലി……………………”
ശ്രീ ജെറി അമല്‍ദേവിന്റെ ഈണത്തിലെ വൈവിധ്യവും, ശ്രീ റഫീക് അഹമദിന്റെ എഴുത്തിലെ വൈദഗ്ദ്ധ്യവും ചേര്‍ന്ന മലയാളിയുടെ ഗൃഹാതുരത്വം
“മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍”, മലയാള സിനിമയുടെ ചരിത്ര വഴികളില്‍ പുതുസുഗന്ധത്തോടെ വരവറിയിച്ച കലാകാരന്മാരുടെ പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പേരാണ് “ശ്രീ.ജെറി അമല്‍ദേവ്”. തന്റെ ആദ്യ സിനിമയുടെ ഗാനങ്ങള്‍ക്ക് തന്നെ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കി. പിന്നീടിങ്ങോട്ട് ബിച്ചു തിരുമലയുടെയും ഓഎന്‍വിയുടെയും പി ഭാസ്കരന് മാഷിന്റെയും വരികളിലൂടെ സംഗീതത്തിന്റെ മാന്ത്രികത അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, നോക്കത്താദൂരത്ത് കണ്ണുംനട്ട്, സന്മനസുള്ളവര്ക്ക് സമാധാനം, കൂടും തേടി, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ മലയാള സിനിമ ശേഖരത്തിലെ തിളക്കമാര്‍ന്ന അമൂല്യ രത്നങ്ങളാണ്. അവയുടെ ഗണത്തിലേക്കാണ് “e വലയം” എന്ന തന്റെ പുതിയ സിനിമയുടെ ഗാനങ്ങളും അദ്ദേഹം ചേര്‍ത്തു വയ്യ്ക്കുന്നത്. മലയാളത്തിന്റെ പ്രീയ കവി ശ്രീ.റഫീക് അഹമ്മദ് ആദ്യമായി ശ്രീ ജെറി അമല്‍ദേവിന്റെ സംഗീതത്തിനു വരികള്‍ എഴുതുന്നു എന്ന പ്രത്യേകതയും e-വലയത്തിലെ ഗാനങ്ങള്‍ക്കുണ്ട്.
മൊബൈലും ഇന്റെര്‍നെറ്റും വീഡിയോ ഗെയിംകളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിന് മുന്‍പുവരെ, കാടും മേടും വയലും പുഴയും മലകളുംമെല്ലാം അവന്റെ വിനോദ സഞ്ചാരപദങ്ങളായിരുന്നു. “ഗൃഹാതുരം” എന്ന വാക്കിന്റെ അര്‍ത്ഥം നിശ്ചയിക്കപ്പെടാന്‍ ഒരുപാട് കാലങ്ങള്‍ പിന്നോട് സഞ്ചരിക്കേണ്ട ആവശ്യകത ഇപ്പോഴില്ല. നമ്മുടെ പുതിയ ശീലങ്ങളുടെ തൊട്ടുപിന്നില്‍ അവ ഓര്‍മ്മകളുടെ സ്മാരകങ്ങളായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ കടന്നുവരുന്ന ഓണത്തിന്റെ പ്രധാന ഉത്തരവാദിത്വത്തില്‍ ഒന്നാണ് “ഗൃഹാതുരത്വം” നമ്മെ ഓര്‍മ്മപ്പെടുത്തുക എന്നത്. “വെള്ളോടിന് കിങ്ങിണികെട്ടിയ കന്നിപ്പൂവാലി” തന്റെ എഴുത്തിന്റെ വൈദഗ്ദ്ധ്യത്തിലൂടെ ശ്രീ റഫീക് അഹമ്മദും, ഈണത്തിന്റെ വൈവിധ്യത്തിലൂടെ ശ്രീ ജെറി അമല്‍ദേവും നമ്മെ വീണ്ടും തിരികെ വിളിക്കുന്നു.
ദുര്‍ഗ്ഗ വിശ്വനാഥും വിനോദ് ഉദയനാപുരവും ചേര്‍ന്നാണ് e വലയം എന്ന സിനിമയിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് ലൈറ്റ് യൂണിറ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പാട്ടുപാടുന്ന വിനോദ് ഉദയനാപുരമെന്ന വ്യക്തിയെ സംവിധായിക രേവതി എസ് വര്‍മ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പുതിയ ശബ്ദം അന്വേഷിച്ചുകൊണ്ടിരുന്ന ജെറി അമല്‍ദേവിന്റെ മുന്നിലേക്ക് സംവിധായിക പുതിയ ഗായകനെ പരിചയപ്പെടുത്തി. അദ്ദേഹത്തിന് ആവശ്യമായ ശബ്ദം വിനോദില്‍ കണ്ടെത്തിയതോടെ പുതിയ ഒരു ഗായകന്‍കൂടി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. – ശ്രീജിത്ത് മോഹന്‍ദാസ്
Music: Jerry Amaldev Lyrics: Rafeeq Ahammed Sung by Durga Vishvanath, Vinod Udayanapuram Produced by Joby Joy Vilanganpara Story & Direction: Revathy S Varmha Production Banner: GDSN Entertainments in association with Filmfeast Creators Screenplay & Dialogues: Sreejith Mohandas Cinematography: Aravind K Second Unit Cinematography: Bipin Varma, Jijo Abraham, Anil Vijay Sync Sound, Sound designer & Re recording: Smith Thampan Editor: Sasi Kumar Background Score: Aby Salvin Art Direction: Vinod George Costumes: Shibu Thannikkapilly Make-up: Libin Mohanan Choreography: Dr. Sreejith Dancity, P. Dhanashegharapandian, Mohamed Nizar Khan, Ashbin Singers: Lathika, Madhu Balakrishnan, Durga Vishwanath, Sangeetha Chennai, Vinod Udayanapuram DI & Colourist: Bipin Varma Associate Director: Jayaraj Ambadi Spot edit: Azeeb Project Coordinator: Shihab Ali Production Controller: Jose Varapuzha PRO: A S Dinesh Design: Showbox VFX: Coconut Bunch DI Studio: Iris Studio Cast: Ashly Usha, Renji Panicker, Nandu, Muthumani, Shalu Rahim, Sandra Nair, Anees Abraham, Akshay Prasanth, Sidhra, Mubasheer, Geetha Maathan, Vinod Thomas, Jayathi Narendran, Kumar Sethu, Kishore Pithamparan, Arya Menon, Geophy Mathew, Chithra Pai, Gopan Mangattu, Krishna Kumar, Madhavu Ilayidam, Ajayan Kadanadu, Rajesh Menon, Raghu, Saji Kochi, Rageesh Nair, Vinod Udayanapuram, Anandhu, Manaaf Content Owner: Manorama Music, Theater Release : ZAGA International
Visit youtube channel for more updates at @ZAGAINTERNATIONAL