PERSONALITY DEVELOPMENT ACTING WORKSHOP

Click here to access the registration form

ചിന്തയുടെയും ആവിഷ്കാരത്തിൻറെയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഞങ്ങളുടെ ആക്ടിങ്ങ് വർക്ക്ഷോപ്പിലേക്ക് സ്വാഗതം.

കൂട്ടായ അഭിനയ പരിശീലനത്തിലൂടെ സർഗ്ഗാത്മകതയും സ്വയം കണ്ടെത്തലും സ്വയം പര്യവേഷണം ചെയ്യാനും സ്വതന്ത്രമായി അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മാഭിമാനം മെച്ചപ്പെടുത്താനും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരങ്ങളിൽ നിന്നുള്ളവരുമായുള്ള ബന്ധം സ്ഥാപിക്കാനും സഹജീവികളോട് അനുകമ്പയും സഹാനുഭൂതിയും വളർത്തിയെടുക്കനുമുള്ള പരിശീലനവും ഈ അഭിനയ കളരിയിലൂടെ ഞങ്ങൾ നേടിത്തരുന്നു.

സിനിമയെ കുറിച്ചുള്ള പഠനം വിദ്യാർത്ഥികളെ ഒരു പര്യവേക്ഷണത്തിൽ കൊണ്ടെത്തിക്കും. അന്വേഷണം വികസിക്കുമ്പോൾ പല വീക്ഷണകോണുകളിൽ നിന്ന് ലോകസിനിമയുടെ കലാപരമായ കഴിവുകളും, അവരവരുടെ കഴിവുകൾ വളർത്തിയെടുക്കലും, വിമർശനാത്മക ചിന്താഗതി, ക്രിയാത്മകമായ പ്രശ്നപരിഹാരം, ഫലപ്രദമായ ആശയവിനിമയം, അഭിനയം, ശരീരിക ചലനങ്ങൾ, ആവിഷ്ക്കാര പരിശീലനം, സാഹിത്യസാങ്കേതിക ഘടകങ്ങളുടെ പ്രവർത്തനം, വൈകാരിക ബുദ്ധിയുടെ വികസനം, മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, എന്നീ  പ്രവർത്തന മണ്ഡലത്തിലൂടെ കടന്ന് പോകാൻ കഴിയും. ഇവിടെ പങ്കെടുക്കുന്നവർക്ക് വൈകാരികവും സാമൂഹികവുമായ ഭൗതിക തലം വികസിപ്പിക്കാനുള്ള പഠനം നടത്തും. ജീവിത വിജയത്തിന് ആവിശ്യമായ കഴിവുകൾ മെച്ചപ്പെടുത്തൽ, സ്ക്രിപ്റ്റ് വിശകലനം, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവയിലൂടെ പങ്കെടുക്കുന്നവരുടെ വികാരങ്ങൾ മനസ്സിലാക്കാനും പ്രകടിപ്പിക്കാനും മറ്റുള്ളവരുമായി ബന്ധം രൂപപ്പെടുത്താനും കഴിയും.

അഭിനയ പരിശീലന രംഗത്ത് 20 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ അനിൽ പ്രഭാകരൻ, [ Acting Trainer, Cine Actor, Award Winning Script Writer ] നേതൃത്വം നൽകുന്നു.

Anil Prabhakaran – Camp Director

  • Acting Trainer
  • Cine Actor,
  • Award Winning Script Writer
  • Director, NRA Theatre (Delhi)

കൂടാതെ സിനിമാ മേഖലയിലെ പ്രശസ്തർ, പല സെക്ഷനുകളും കൈകാര്യം ചെയ്യുന്നു.

പ്രശസ്ത തിരക്കഥ രചിയിതാവും സംവിധായകയുമായ രേവതി വർമ്മ അവരുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് പരസ്യചിത്രത്തിലൂടെയാണ്. 480ൽ അധികം പരസ്യചിത്രങ്ങളുടെ ദൃശ്യത പകർന്ന് തന്ന അവർ ഹിന്ദി, തമിഴ്, മലയാളം, ഭാഷകളിൽ മാത്രമല്ല, ശ്രീലങ്കൻ ഭാഷയിലും സിനിമ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇംഗീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ എഴുതുന്ന ഒരു സാഹിത്യകാരിയും കൂടിയാണ് രാജരവിവർമ്മയുടെ ഗ്രാൻ്റ് കൊച്ചുമകൾ കൂടിയായ രേവതി വർമ്മ.

Revathy S. Varmha

  • Film Director (Tamil family film “June R”, Hindi “Aap Ke Liye Hum”, Malyalam “Maad Dad”, “E Valayam” Sri Lankan film “Yasoda Kanna” etc.)
  • Screenwriter
  • Directed more than 480 ad films.
  • 60 novelettes in English, Hindi and Tamil

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിത്വമാണ് ജോളി ചിറയത്ത്. ചെറിയ കാലയളവിൽ ഇരുപത്തഞ്ചിലധികം സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമാണ് ജോളി ചിറയത്ത്.

Jolly Chirayath

  • Film Actor
  • Writer
  • 2021- Kerala State Chalachitra Academy Award Winner.

ഇന്ത്യൻ സിനിമയിലെ മലയാള മുഖമാണ് ഇന്ന് കുമാർദാസ്. പൂന ഫിലിം ഇൻസ്റ്റിട്യൂട്ടിലെ പഠനത്തിന് ശേഷം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്ടിങ് അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

Kumardas T N

  • Film Director
  • FTII Pune, NSD Delhi
  • Actor (POACHER, Do or Do Pyaar)

സിനിമയോടുള്ള സാമൂഹിക പ്രതിബദ്ധത കൊണ്ട് ഔദ്ദ്യോഗിക ജീവിതം മാറ്റി വച്ച വ്യക്തിത്വം ആണ് രാമദാസിനുള്ളത്. ശൈലികൃത സിനിമയിൽ നിന്ന് മാറി സഞ്ചരിക്കുന്ന രാമദാസിന്റെ സിനിമകൾ വിദ്യാർഥികൾക്ക് ഒരു പാഠമാണ്.

Ramadas Kadavalloor

  • Founder member of Clone Cinema Alternative, Delhi.
  • Award Winning Film Maker.
  • His work has been selected for the Festival Selections:
  • 20th Dhaka International Film Festival, Dhaka, Bangladesh
  • 49th South Asian Conference , UW-Madison, US
  • Nepal –America International Film Festival, Maryland, US (Special Jury Mention)
  • 13th IDSFFK , Trivandrum, Kerala
  • Museum Talkies International Film Festival ( Best Documentary, Best Cinematography)
  • Nepal Cultural International Film Festival, Kathmandu, Nepal ( Jury Mention- Best International Human Rights Film)
  • 22nd Madurai International Documentary & Short Film Festival , Madurai, Tamilnadu
  • 8th Chennai International Documentary & Short Film Festival , Chennai, Tamilnadu
  • SiGNS Film Festival (Best Malayalam Documentary)
  • Social Justice Film Festival, Chennai
  • 6th FICNOVA BIENAL, Spain

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഗ ഇൻറെർനാഷണൽ സിനിമ നിർമ്മാണരംഗത്ത് മാത്രമല്ല, സിനിമ വിതരണം, വീഡിയോ അവകാശങ്ങൾ, ഇൻ്റെർനാഷണൽ സ്റ്റേജ് ഷോകൾ എന്നീ രംഗങ്ങളിലും പ്രവർത്തിക്കുന്നു. നിർമ്മാണരംഗത്ത് ഒരു ടീം ഒരുക്കുന്നതിൽ മാത്രമല്ല, വലിയ ഒരു കൂട്ടം ചലചിത്രപ്രവർത്തകരെ ഫലപ്രദമായ രീതിയിൽ പ്രോൽസാഹിപ്പിക്കുന്നതിലും സാഗ ഇൻറെർനാഷണൽ ശ്രദ്ധ പുലർത്തുന്നു. അഭിനയ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സാഗ ഇൻറെർനാഷണൽന്റെ സർട്ടിഫിക്കറ്റ് നൽകുകയും ഞങ്ങളുടെ ആക്റ്റിംഗ് ഡയറക്ടറിയിൽ നിങ്ങളുടെ പേരും ചേർക്കുന്നതായിരിക്കും. കൂടാതെ സാഗയുടെ അടുത്ത പ്രൊജക്റ്റുകളിൽ പങ്കുചേരാനുള്ള അവസരവും അഭിനയിക്കാനുള്ള മുൻഗണനയും ലഭിക്കുന്നു.


Registration Form